നിർമ്മാണം പൂർത്തിയായി ജല ലഭ്യതയില്ലാത്തതിനാൽ വാടകക്ക് കൊടുക്കുവാൻ സാധിക്കാതെ നഗരസഭക്ക് ബാധ്യതയായിരുന്ന മൂന്നാനി ലോയേഴ്സ് ചേമ്പറിൽ കുഴൽക്കിണർ നിർമ്മാണം ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..
ട്രിപ്പിൾ ഐടി സ്ഥാപനത്തിന് ഹോസ്റ്റലിന് നല്കുവാൻ തീരുമാനം എടുത്തിരുന്നു എങ്കിലും കുടിവെള്ളം ഇല്ലാത്തതിനാലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലും അവർ കെട്ടിടം ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല.. ഇതിനാൽ നഗരസഭക്ക് ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ പ്രതിമാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നത്.. ട്രിപ്പിൾ ഐടി ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പൂർത്തിയായെന്നും ഉടൻ തന്നെ അവർക്ക് കെട്ടിടം കൈമാറുമെന്നും ദിയ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ അറിയിച്ചു....
70 12 23 03 34

.jpg)


0 Comments