സി. പി. എം. മുത്തോലി ലോക്കൽകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒ. റ്റി. ദേവസ്യ അനുസ്മരണം നടന്നു.
മീനച്ചിൽ പബ്ലിലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോയി വണ്ടനാനി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി. പി. എം. നേതാവ് ഗോപാലകൃഷ്ണൻപതാകയുയർത്തി. തുടർന്ന് പ്രകടനവും പുഷ്പാർച്ചനയും നടത്തി.
സി. പി. എം. ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. സി. പി. എം. മുത്തോലി ലോക്കൽ സെകട്ടറി പ്രദീപ് കുമാർ, ഏരിയാ കമ്മറ്റി അംഗം പുഷ്പാ ചന്ദ്രൻ , എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കൽ കമ്മറ്റി അംഗങ്ങളായ സുമോദ്, കണ്ടത്തിൽ പീടിക ബ്രാഞ്ച് സെക്രട്ടറി രാജീവ് പി. ജി. , കർഷക സംഘം ഏരിയ എക്സിക്യൂട്ടീവ് മെംബർ സതീശ് കുമാർ എൻ. സി. എന്നിവർ നേതൃത്വം നൽകി
70 12 23 03 34

.jpg)


0 Comments