പാലാ അല്‍ഫോന്‍സാ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു വര്‍ണ്ണാഭമായ തുടക്കമായി.
പൂര്‍ണ്ണതയും പക്വതയും ഒത്തിണങ്ങുന്ന സ്ത്രീകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1964 ല്‍ ഭാഗ്യ സ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിനാല്‍ സ്ഥാപിതമായ കോളേജ്, പ്രകാശിതമായ ആറു പതിറ്റാണ്ടിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് മുന്നേറുന്നു.
അധ്യാപക ദിനത്തില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വജ്രജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ആദ്യകാല പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി റോസുല സി.എം.സി, മുന്‍ അദ്ധ്യാപിക സിസ്റ്റര്‍ ലിസി വടക്കേച്ചിറയാത്ത് എസ്.എ.ബി.എസ്, പിറ്റിഎ വൈസ് പ്രസിഡന്റ് ഡോ. അഗസ്റ്റിന്‍ ജോണ്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അദ്ധ്യക്ഷ ഡോ. ആന്‍സി ജോസഫ് , ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡാനി മാത്യു എം, ഓഫീസ് സൂപ്രണ്ട് ബിനു ജോസഫ്, വിദ്യാര്‍ത്ഥിനി പ്രതിനിധി ലീനു കെ ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ സ്വാഗതവും കോളേജ് ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ് നന്ദിയും പറഞ്ഞു.




0 Comments