റബറിന്റെ തറവില 250 രൂപയാക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും കേരള കോണ്‍ഗ്രസ് എം എലിക്കുളം മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ജൂബിച്ചന്‍ ആനിത്തോട്ടം അധ്യക്ഷത വഹിച്ച യോഗം പാര്‍ട്ടി സ്റ്റീറിങ്ങ് കമ്മറ്റി അംഗം സാജന്‍ തൊടുക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സിനി ജോയി, വില്‍സണ്‍ പതിപ്പള്ളി, ജോര്‍ജ് കാഞ്ഞമല, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, മോന്‍സി വളവനാല്‍,
ജസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജോസുകുട്ടി പുള്ളോലില്‍, സോവി കാഞ്ഞമല, റോബി കപ്പിലുമാക്കല്‍, ജോസ് കുന്നപ്പള്ളി, വില്‍സണ്‍ പാംമ്പൂരി, മാത്തക്കുട്ടി മറ്റപ്പള്ളിയില്‍, ബാബു വെള്ളാപാണിയില്‍, ജോമോന്‍ കൊല്ലകൊമ്പില്‍, സച്ചിന്‍ കളരിക്കല്‍, ജയിംസ് പൂവത്തോലില്‍, തോമസ് ആയില്ലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments