ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. എലിക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട ഉരുളികുന്നം വട്ടക്കുന്നേല്‍ ബിനിയാണ് ചികിത്സാ സഹായം തേടുന്നത്.
വീഡിയോ ഇവിടെ കാണാം..👇👇👇
ഭര്‍ത്താവ് മരണപ്പെട്ട ശേഷം രണ്ടു മക്കള്‍ക്കൊപ്പമായിരുന്നു ബിനിയുടെ താമസം. കുട്ടികളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് ബിനി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നത്.
2018 മുതലാണ് ബിനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അന്നു മുതല്‍ ചികിത്സ ആരംഭിച്ചു കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. കെ. ജയകുമാറായിരുന്നു തുടക്കത്തില്‍ ചികിത്സിച്ചത്. 2022 ആയപ്പോഴേക്കും രണ്ടു വൃക്കകളും തകരാറിലായിരുന്നു. തുടര്‍ന്ന് പാലാ മരിയന്‍ ആശുപത്രിയില്‍ ഡയാലിസിസ് ആരംഭിച്ചു ആഴ്ചയില്‍ മൂന്നെണ്ണമാണ് ചെയ്യുന്നത്. ബിനിക്ക് വൃക്ക നല്കുവാന്‍ പാലായിലുളള ഒരു കുടുംബ സുഹൃത്ത് തയ്യാറാണ് എന്നാല്‍ ഇതിനായി വേണ്ടി വരുന്നത് 15 ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. ഈ തുകയ്ക്കായി ബിനി നാട്ടുകാരുടെ മുന്‍പില്‍ കൈ നീട്ടുകയാണ്.
എലിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡു മെംബര്‍ സിനി ജോയി, രണ്ടാം വാര്‍ഡു മെംബര്‍ മാത്യൂസ് പെരുമനങ്ങാട്ട് എന്നിവരും ബിനിയും ചേര്‍ന്ന് ഒരു ജോയിന്റ് അക്കൗണ്ട് പൈക ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ചിട്ടുണ്ട്, അക്കൗണ്ട് നമ്പര്‍ 11150100105691 ഐ.എഫ്.എസ്.ഇ FDRL 0001115 എന്നതുമാണ്. സഹായം ചെയ്യേണ്ടവര്‍ക്ക് ഈ നമ്പരിലേക്ക് പണം അയക്കാവുന്നതാണ്.
നേരിട്ട് സഹായം നല്‌കേണ്ടവര്‍ക്ക് അടുത്ത മാസം 8 ന് പഞ്ചായത്തുടനീളം ബഹുജന സമ്പര്‍ക്ക പിരിവും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയി, പൊതു പ്രവര്‍ത്തകരായ ദീപു ഉരുളികുന്നം, ടോജോ കോഴിയാറുകുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



0 Comments