ചേന്നാട് നിര്‍മ്മല സ്‌കൂളില്‍ 'മഴവില്ല്' തെളിഞ്ഞു.



ചേന്നാട് നിര്‍മ്മല എല്‍.പി സ്‌കൂളില്‍ മഴവില്ല് തെളിഞ്ഞു. മഴവില്ല് എന്ന് പേരിട്ട സചിത്ര പുസ്തകം പ്രകാശനം കുരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.

മലയാള ഭാഷ പഠനത്തിന്  ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആശയാ വതരണത്തില്‍  അക്ഷര ബോധം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സചിത്ര പുസ്തകം തയ്യാറാക്കുന്നത്. ചിത്രങ്ങള്‍, ഒറിഗാമി രൂപങ്ങള്‍ എന്നിവ പുസ്തകത്തില്‍ പകര്‍ത്തി പാഠമുണ്ടാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് സാധിക്കുന്നു.

ഓരോ ദിവസത്തെയും അനുഭവങ്ങള്‍, സംഭവങ്ങള്‍ എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കാനും ചിന്തകളെ ഏകോപിപ്പിക്കാനും ഇതുവഴി സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് സുനിത വി. നായര്‍ ചൂണ്ടിക്കാട്ടി.



ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് പി.ടി.എ. പ്രസിഡന്റ് സരിത അശോകന് സചിത്ര പുസ്തകം കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments