കനത്ത മഴ. രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി



പെട്ടെന്നുണ്ടായ ശക്തമായ മഴയില്‍ തീക്കോയി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. തീക്കോയി ഇഞ്ചിപ്പാര, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ചാത്തപ്പുഴയില്‍ വെള്ളം ഉയരുന്നതും ആശങ്കയാകുന്നുണ്ട്. നിലവില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാഗമണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി. രണ്ടിടത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കാനുള്ള നടപടികള്‍ ജെസിബി എത്തിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

തലനാട് പഞ്ചായത്തിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തീക്കോയി ഭാഗത്ത് വെള്ളം ഉയര്‍ന്ന് പാലം വെള്ളത്തില്‍ മുങ്ങി. വിവിധ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.



വാഗമണ്‍ റോഡില്‍ നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കും തിരിച്ചമുള്ള ഗതാഗതം ബ്ലോക്ക് ചെയ്തു. തടസ്സം മാറ്റിയ ശേഷമാകും വാഹനഗതാഗതം അനുവദിക്കുക. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പും തയാറായിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments