തൊടുപുഴ കാഞ്ഞിരമറ്റം-മാരിക്കലുങ്ക് പാലം നിര്‍മ്മിച്ചിട്ടും കാഞ്ഞിരമറ്റം അപ്രോച്ച് റോഡ് പണി തുടങ്ങാത്ത ഇടതു പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനടപടിക്കെതിരെ ബി.ജെ.പി കാഞ്ഞിരമറ്റം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14 ന് പി.ഡബ്ല്യു.ഡി ഓഫീസിലേക്കു മാര്‍ച്ച് സംഘടിപ്പിക്കും.
ഏരിയ പ്രസിഡന്റ് കെ. ഷിബുമോനാണ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. യോഗത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം,സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍ വിനോദ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് സി. ഇഞ്ചക്കാട്ട്,
കൗണ്‍സിലര്‍ മാരായ ടി.എസ് രാജന്‍, പി.ജി രാജശേഖരന്‍, മണ്ഡലം ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്‍, ഏരിയ ജനറല്‍ സെക്രട്ടറി രഞ്ജിത് കെ നാഥ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീരാജ് കെ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments