ലക്ഷംവീട് കോളനിയിലെ അമ്മമാരെ സോപ്പുണ്ടാക്കാന്‍ പഠിപ്പിച്ച് കുട്ടിക്കൂട്ടം


രാമപുരം ലക്ഷംവീട് കോളനിയിലെ അമ്മമാരെ സോപ്പും സോപ്പുപൊടിയും നിര്‍മ്മിക്കാന്‍ പഠിപ്പിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍. 

 

 

വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാരെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘം സോപ്പും സോപ്പുപൊടിയും നിര്‍മ്മിക്കാന്‍ പരിശീലനം കൊടുത്തത്. 


നേരത്തെ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സില്‍ നിന്നാണ്  വിദ്യാര്‍ത്ഥികള്‍ ഇവ നിര്‍മ്മിക്കാനുള്ള പരിശീലനം നേടിയിരുന്നത്. 

പരിശീലനത്തിലൂടെ ഉത്പാദിപ്പിച്ച ലിക്വിഡ് സോപ്പും സോപ്പുപൊടിയും വിദ്യാര്‍ത്ഥികള്‍തന്നെ കോളനി നിവാസികള്‍ക്ക് വിതരണം ചെയ്തു. 



സേവനത്തിന്റെ ഭാഗമായി ഏഴാച്ചേരിയില്‍ സഹപാഠികളായ കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ സജീവമായി പങ്കെടുത്തു. ഇരുപതോളം വീടുകളില്‍ വിവിധയിനം പച്ചക്കറി തൈകളും വിതരണം ചെയ്തു. 

 

വെള്ളിലാപ്പിള്ളി അംഗന്‍വാടിയുടെ പരിസരങ്ങള്‍ വൃത്തിയാക്കാനും കുട്ടികള്‍ സമയം കണ്ടെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സ്, അധ്യാപകരായ ഫാ. ജോമോന്‍ പറമ്പിത്തടത്തില്‍, ഡൊമിനിക് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെ സാമൂഹ്യ സേവനപ്രവര്‍ത്തനം.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments