പാലാ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്... ഏജന്റുമാരില്‍ നിന്നും ഇരുപതിനായിരത്തോളം രൂപ പിടിച്ചെടുത്തു... റെയ്ഡ് ഇപ്പോഴും തുടരുന്നു... വിജിലന്‍സ് സംഘത്തെ കണ്ട് ഒരു ഏജന്റ് ആര്‍.ടി. ഓഫീസിന്റെ ഒന്നാം നിലയില്‍ നിന്ന് അടുത്ത പുരയിടത്തിലേക്ക് ചാടി ഓടി രക്ഷപെട്ടു... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.






സുനില്‍ പാലാ


പാലാ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്... ഏജന്റുമാരില്‍ നിന്നും ഇരുപതിനായിരത്തോളം രൂപ പിടിച്ചെടുത്തു... റെയ്ഡ് ഇപ്പോഴും തുടരുന്നു... വിജിലന്‍സ് സംഘത്തെ കണ്ട് ഒരു ഏജന്റ് ആര്‍.ടി. ഓഫീസിന്റെ ഒന്നാം നിലയില്‍ നിന്ന് അടുത്ത പുരയിടത്തിലേക്ക് ചാടി ഓടി രക്ഷപെട്ടു... ജിബിന്‍ എന്ന ഏജന്റാണ് ഓടി രക്ഷപെട്ടതെന്നും ഇയാളുടെ പക്കല്‍ ആര്‍.ടി. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്ന പണം ഉണ്ടായിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.


വനിതകള്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍ക്ക് ഗൂഗിള്‍ പേ ചെയ്ത തെളിവുകള്‍ ഉള്‍പ്പെടെ വിജിലന്‍സ് സംഘം ശേഖരിച്ചതായാണ് സൂചന.

വീഡിയോ ഇവിടെ കാണാം.👇👇👇











ഇന്ന് വൈകിട്ട് 4 ന് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പാലാ ജോയിന്റ് ആര്‍.ടി. ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിയും കൈക്കൂലിയും ഉള്‍പ്പെടെയുള്ള അനധികൃത ഇടപാടുകള്‍ നടക്കുന്നതായി പരാതി 
 

 
ലഭിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് എസ്.പി. ടി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ആര്‍.ടി. ഓഫീസില്‍ പരിശോധന നടത്തുന്നത്. 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments