ചാണ്ടി ഉമ്മന്റെ ഉജ്ജ്വലവിജയം... പാലായില്‍ ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.




പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ വൈകിട്ട് പാലായില്‍  ആഹ്ലാദപ്രകടനം നടത്തി.


 


 

കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം  നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചാണ്ടി ഉമ്മന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ പുതുക്കിയും ആഹ്ലാദപ്രകടനത്തില്‍ പങ്കു ചേര്‍ന്നു. 


പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് ആര്‍.വി., കൗണ്‍സിലര്‍മാരായ ആനി ബിജോയി, ലിസിക്കുട്ടി മാത്യു, മായാ രാഹുല്‍, വി.സി. പ്രിന്‍സ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments