സുനിൽ പാലാ
ബ്രിട്ടീഷ് അന്താരാഷ്ട്ര അവാര്‍ഡിന്റെ തിളക്കത്തില്‍ ഡോ. എം.സി. സിറിയക്ക്. സാമൂഹിക പ്രതിബദ്ധതയോടെ ഗ്രാമീണ മേഖലയില്‍ നിസ്വാര്‍ത്ഥമായി നടത്തുന്ന ആരോഗ്യ-കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള അവാര്‍ഡാണ് അയര്‍ക്കുന്നം ക്രിസ്തുരാജ് ആശുപത്രി മാനേജിങ് ഡയറക്ടറും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ.എം.സി സിറിയക്കിനെ തേടിയെത്തിയത്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് പാര്‍ലമെന്റഗം ബോബ് ബര്‍ക്ക്മാന്‍ ഡോ.സിറിയക്കിന് അവാര്‍ഡ് സമ്മാനിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ക്രിയേറ്റീവ് എലമെന്റ്സാണ് നാല് പതിറ്റാണ്ടിലേറെയായി ആരോഗ്യപ്രവര്‍ത്തമേഖലയില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അയര്‍ക്കുന്നം ക്രിസ്തുരാജ് ആശുപത്രിയെ ഇന്‍ഡോ-യു.കെ അന്താരാഷ്ട്ര എക്സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ഗ്രാമീണ മേഖലയിലെ മികച്ച ആരോഗ്യ-കുടുംബക്ഷേമ സേവനങ്ങള്‍ക്ക് കൊല്ലം മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ മഹാത്മാഗാന്ധി എക്സലന്‍സ് അവാര്‍ഡ് നല്‍കി നേരത്തെ ഡോ. എം.സി സിറിയക്കിനെ ആദരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ബ്രിട്ടനിലെ അവാര്‍ഡിന് ഡോ. സിറിയക്കിനെ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതോടൊപ്പം ശ്രീലങ്കയിലെ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാര്‍ ഓഫ് ഏഷ്യ പുരസ്‌ക്കാരത്തിനും കൊളംബോയിലെ മെഡിസിന ആല്‍ട്ടര്‍നേറ്റിവയുടെ നൈറ്റ് ഹുഡ് പുരസ്‌ക്കാരത്തിനും ഡോ. സിറിയക്ക് അര്‍ഹനായിട്ടുണ്ട്.
76 കാരനായ ഡോ. എം.സി. സിറിയക് കോട്ടയം മെഡിക്കല്‍ കോളേജിലെ എഴാം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. പാവപ്പെട്ട നൂറുകണക്കിനാളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന ഡോ. എം.സി. സിറിയക് ഭവന രഹിതരായ നിരവധി കുടുംബങ്ങള്‍ക്ക് സഹായമൊരുക്കിയും ശ്രദ്ധേയനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആത്മീയ ചിന്തകന്‍ കൂടിയാണ് ഡോ. എം.സി. സിറിയക്ക്.




0 Comments