തൊടുപുഴ വെങ്ങല്ലൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ഏഴോടെ വെങ്ങല്ലൂര്‍ സ്മിത ആശുപത്രിയ്ക്ക് മുന്‍പിലുണ്ടായ അപകടത്തില്‍ ആവോലി നടുക്കര പുലിമല ബെന്നി വര്‍ക്കി (61) ആണ് മരിച്ചത്. സ്മിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി തിരികെ ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ബെന്നിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ തന്നെ ബെന്നിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്മിത ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഭാര്യ: റൂബി. മക്കള്‍: ആഷ്ന, അലീന. സംസ്കാരം പിന്നീട്.
70 12 23 03 34
.jpg)


0 Comments