മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2022-2023 സാമ്പത്തിക വര്‍ഷം അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം പത്ര സമ്മേളനത്തില്‍
അറിയിച്ചു.
റിപ്പോര്‍ട്ടു വര്‍ഷം 90.47 ലക്ഷം രൂപാ അറ്റലാഭം നേടി. കാര്‍ഷിക വില തകര്‍ച്ചയും കോവിഡ് പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങള്‍ക്ക് 1.88 കോടി രൂപ പലിശ ഇളവ് നല്‍കി.
36.39 കോടി രൂപയുടെ വരവും 35.59 കോടി രൂപയുടെ ചെലവും 80 ലക്ഷം രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുയോഗം അംഗീകരിച്ചു.
നെല്‍കൃഷി, റബര്‍ റെയിന്‍ ഗാര്‍ഡിംഗ്, തുടങ്ങിയവയ്ക്ക് പലിശ രഹിത വായ്പ, പശു, കോഴി വളര്‍ത്തല്‍, പച്ചക്കറി കൃഷി, ഭവന നിര്‍മ്മാണം, വിദേശ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നു.
വളം, സിമന്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി സ്റ്റോര്‍, ജനസേവന കേന്ദ്രം തുടങ്ങിയവ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.
17000 അംഗങ്ങളും 223 കോടി രൂപാ നിക്ഷേപവും 116 കോടി രൂപാ വായ്പയും 244 കോടി രൂപാ പ്രവര്‍ത്തന മൂലധനവും 3.64 കോടി രൂപാ സലയുള്ള ജിഡിസിഎസും ആധുനിക സൗകര്യങ്ങളോടെ എയര്‍ കണ്ടീഷന്‍ ചെയ്ത 5 ബ്രാഞ്ചുകളും ഉള്ള ഐ എസ് ഒ സര്‍ട്ടിഫൈഡ് ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ് ബാങ്കായി പ്രവര്‍ത്തിക്കുന്നു.
ബാങ്കിന്റെ വിവിധ രംഗങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തെ പരിഗണിച്ച് കേരളാ ബാങ്ക് ജില്ലയിലെ മികച്ച ബാങ്കിന് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം ബാങ്കിന് റിപ്പോര്‍ട്ട് വര്‍ഷം ലഭിച്ചു. കോവിഡ് അതിജീവന പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിയ ബാങ്കിന് കേരളാ ബാങ്ക് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും ബാങ്കിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍ , ഭരണ സമിതി അംഗങ്ങളായ ജോണ്‍സണ്‍ പുളിക്കിയില്‍, ബെല്‍ജി ഇമ്മാനുവല്‍, ജോസ് പൊന്നംവരിക്കയില്‍, പോള്‍ ചേലയ്ക്കാപ്പിള്ളില്‍, ബിജി ഈറ്റാനിയേല്‍, സണ്ണി മുളയോലിക്കല്‍, രവി തറപ്പില്‍, ഡോ. റാണി ജോസഫ്, അനു സിബു, എ.ബി.ഗീതമ്മ , ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
.jpeg)



0 Comments