പാലാ നഗരസഭയും ഡിമെന്‍ഷ്യ കെയര്‍ പാലയും സംയുക്തമായി ലോക അല്‍സ് ഹൈമേഴ്‌സ് ദിനമായ ഇന്ന് രാവിലെ നഗരസഭ അങ്കണത്തില്‍ വച്ച് മറവി രോഗ ദിനാചരണം നടത്തി.
യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മനു ആശംസകള്‍ അറിയിച്ചു. ആഗോളതലത്തില്‍ എന്നപോലെ കേരളത്തിലും രോഗത്തിന്റെ വ്യാപനവും രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണ് പാലാ നഗരസഭ അവബോധ പരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്ന് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു .ഡിമെന്‍ഷ്യ കെയര്‍ പാലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം വിഷയാധിഷ്ഠിത ക്ലാസ് നയിച്ചു.
കേരളത്തില്‍ 80 പ്രായം കഴിഞ്ഞ നാലില്‍ ഒരാള്‍ക്ക് (25%) മറവി രോഗസാധ്യതയുണ്ട് എന്നും അമേരിക്കയില്‍ 80 കഴിഞ്ഞ മൂന്നില്‍ ഒരാള്‍ (33%) മറവി രോഗികളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കകണ്ടം, സന്ധ്യ ആര്‍, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു എന്നിവരും ഡിമെന്‍ഷ്യ കെയര്‍ പാലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. രാധാകൃഷ്ണന്‍ വരകപ്പള്ളില്‍, ട്രസ്റ്റി ജോണ്‍ കൊട്ടുകാപ്പള്ളി, ഷൈല ജോര്‍ജ്ജ് കരുണയ്ക്കല്‍, ഡി. ശുഭലന്‍, രാജേന്ദ്രബാബു, ജോഷി വര്‍ഗീസ് എന്നിവരും നഗരസഭാ ജീവനക്കാരായ ഗീത, സിസിലി, ഗീതു, കൃഷ്ണ, മുന്‍ നഗരസഭ ഉദ്യോഗസ്ഥനായ ബിജോയ് മണര്‍കാട്ട് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.



0 Comments