അഞ്ഞൂറോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി മറയൂര്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പിടിയിലായത്.
മറയൂരില്‍ മോഷണം നടത്തിയ ശേഷം ബാലമുരുകന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തെങ്കാശി ജില്ലയില്‍ കടയം ഭാഗത്ത് രാമനാദി അണക്കെട്ടിന് സമീപമുള്ള വനത്തില്‍ നിന്നുമാണ് അതിസാഹസികമായാണ് മറയൂര്‍ പോലീസ് സംഘം ബാലമുരുകനെ പിടികൂടിയത്.
ആളുള്ളതും ഇല്ലാത്തതുമായ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച ശേഷം അകത്ത് കയറി മോഷണം നടത്തുകയാണ് ഇയാളുടെ രീതി.ആള്‍ താമസമുള്ള വീടാണെങ്കില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാലയും വളയും കവര്‍ന്നെടുക്കുന്നതും ബാലമുരുകന്റെ പ്രത്യേകതയാണ്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു കൊലപാതക കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ ടി ആര്‍ ജിജു പറഞ്ഞു.
എസ് ഐ അശോക് കുമാര്‍, എസ് സി പി ഒ സന്തോഷ്, സി പി ഒമാരായ സാജുസണ്‍, വിനോദ്, ജോബി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.




0 Comments