കുപ്പി മാറി, മദ്യത്തില്‍ മിക്സ് ചെയ്തത് ബാറ്ററി വെള്ളം, മൂലമറ്റം സ്വദേശിക്ക് ദാരുണാന്ത്യം




മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ (62) ആണ് മരിച്ചത്. 



തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്. സംഭവത്തില്‍ മുരിക്കാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്.



ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പായി വിദേശ മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുപ്പി മാറിപ്പോയതിനേ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments