നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി വെളിച്ചെണ്ണ ഉല്‍പ്പാദന യൂണിറ്റുകള്‍ ചൊവ്വാഴ്ച്ച പരിശോധന നടത്തി. മണക്കാട്, മുതലക്കോടം, കുമ്മംകല്ല് എന്നിവിടങ്ങളിലെ 5 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അതില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുംവെളിച്ചെണ്ണയുടെ സാമ്പിള്‍ ശേഖരിച്ചു. തുടര്‍ന്ന് കാക്കനാട്ടുള്ള റീജണല്‍ ലാബില്‍ വിശദമായ പരിശോധനയ്ക്ക് അയക്കും.
സാമ്പിളിന്റെ ഫലം അഞ്ച് ദിവസത്തിനുളളില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.ഫുഡ് സേഫ്റ്റി ഓഫീസര്‍ രാകേന്ദു, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍ ഓഫീസ് അറ്റെന്‍ഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ലേബലില്ലാത്ത വെളിച്ചെണ്ണ യൂണിറ്റുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ ഇന്‍സ്‌പെക്ഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.



0 Comments