പാലാ കൊല്ലപ്പിള്ളിയിൽ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ മാല തിരികെ നല്‍കി സി.പി.എം. നേതാവ് മാതൃകയായി


സ്വന്തം ലേഖകൻ
 
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ മാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി മാതൃകയായി. സി.പി.ഐ.(എം) താമരമുക്ക് ബ്രാഞ്ച് സെക്രട്ടറി ചെട്ടിപ്പറമ്പില്‍ മോഹനന്‍ കെ.വി.(65) യാണ് കളഞ്ഞുകിട്ടിയ മാല ഉടമസ്ഥയായ പുള്ളിക്കാട്ടില്‍ ബിജിക്ക് തിരികെ നല്‍കിയത്. 



കഴിഞ്ഞ ദിവസം കൊല്ലപ്പിള്ളിലുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങുവാനെത്തിയപ്പോഴാണ് മാല റോഡില്‍ കിടക്കുന്നത് മോഹനന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സമീപത്തുള്ള കടയില്‍ മാല ഏല്‍പ്പിക്കുകയായിരുന്നു. മാല കളഞ്ഞുകിട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഭാരവാഹികള്‍ സന്ദേശം ഇട്ടതിനെ തുടര്‍ന്നാണ് ഉടമയായ ബിജി മാല കളഞ്ഞുകിട്ടിയ വിവരം അറിഞ്ഞത്. 



കൊല്ലപ്പിള്ളി വ്യാപാര ഭവനില്‍ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പിള്ളി യൂണിറ്റ് ജനറല്‍ സെക്രട്ടറി രതീഷ് കിഴക്കേപ്പറമ്പില്‍, ട്രഷറര്‍ ബിജു തോപ്പില്‍, സെക്രട്ടറി ജോജോ തെക്കേക്കരോട്ട് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബിജിക്ക് മാല മോഹനന്‍ കൈമാറി. വ്യാപാരി വ്യവസായി കൊല്ലപ്പിള്ളി യൂണിറ്റ് ഭാരവാഹികള്‍ മോഹനനെ അഭിനന്ദിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments