വ്യാപാരമേഖലയില്‍ ചെറുകിട വ്യാപാരികളുടെ ആശ്രയവും അഭയകേന്ദ്രവുമാണ് പ്രൈവറ്റ് ബാങ്കുകളെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു.
ഓള്‍ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യാതിഥിയായി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗോപു മുഖ്യപ്രഭാഷണം നടത്തി.
ഇന്‍ഷുറന്‍സ്, അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് ജയചന്ദ്രന്‍ മറ്റപ്പള്ളി പ്രഭാഷണം നടത്തി. മികച്ച ജൈവ കര്‍ഷക അവാര്‍ഡ് നേടിയ നീലൂര്‍ പാണ്ടിയാമാക്കല്‍ ഫിനാന്‍സ് ഉടമ സലേഷിനെ ചടങ്ങില്‍ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
റ്റി.സി. തോമസ്, ജെ. അനില്‍, ആല്‍വിന്‍, റോബിന്‍, ബോസ് കൊട്ടുകാപ്പള്ളി, തങ്കച്ചന്‍ അന്തീനാട്, ഓസേപ്പച്ചന്‍ മ്ലാവിട, ടോമി അഞ്ചേരി, മാത്യു കുറുമുണ്ട, ശ്യാം പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments