ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലുകള്‍ക്ക് വിടപറഞ്ഞുകൊണ്ട് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോളാര്‍ പവര്‍ ഗ്രിഡ് പ്ലാന്റ് സ്ഥാപിച്ചു.
ബൈ ഫേഷ്യല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് ശേഷം കെ.എസ്.ഇ.ബിക്ക് നല്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് പരിസ്ഥിതി സൗഹൃദ ക്യാമ്പസ് ആയി പ്രവര്‍ത്തിക്കുന്ന രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രതിദിനം ശരാശരി 45 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പവര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. എയ്ഡഡ് മേഖലയില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കിയ കോട്ടയം ജില്ലയിലെ ചുരുക്കം ചില സ്‌കുളുകളുടെ പട്ടികയില്‍ ഇതോടു കൂടി രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൂടി ഇടം പിടിച്ചിരിക്കുകയാണ്.
സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ സാബു തോമസ്, പി.റ്റി.എ. പ്രസിഡന്റ് സിബി, സ്റ്റാഫ് സെക്രട്ടറി മെല്‍വിന്‍ കെ. അലക്‌സ്, റവ. ഫാ. ബോബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
.jpeg)
.jpeg)


0 Comments