സ്നേഹപ്രഭ ചൊരിഞ്ഞ് സ്നേഹദീപം വീടുകള്‍


ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നതിനായി ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കി നടപ്പിലാക്കുന്ന സ്നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള ഇരുപത്തിയാറാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നടത്തി.


ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് താക്കോല്‍ദാനം നടത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ളിന്‍ ജെയിംസ്, ആനീസ് കുര്യന്‍, സ്നേഹദീപം സെക്രട്ടറി ജോസ് ടി ജോണ്‍, ട്രഷറര്‍ ജഗഗന്നിവാസ് പിടിക്കാപ്പറമ്പില്‍, ഭരണസമിതിയംഗങ്ങളായ സിബി പുറ്റനാനിക്കല്‍, ഷാജി വളവനാല്‍, ജെയിംസ് കോയിപ്ര, ഷാജി ഗണപതിപ്ലാക്കല്‍, സുനില്‍ മറ്റത്തില്‍, സില്‍വി വിഴിക്കപ്പാറ, സജീവ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്നേഹദീപം പദ്ധതിപ്രകാരമുള്ള ഇരുപത്തെട്ടാം സ്നേഹവീടിന്റെ നിര്‍മ്മാണത്തിന് തോടനാലില്‍ തുടക്കം കുറിച്ചു. പ്രൊഫ. ഡോ. തോമസ് ജോര്‍ജ് മൈലാടിയില്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍  ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ജി. അനീഷ്, സ്മിത വിനോദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. ഗോപിനാഥന്‍ നായര്‍ ഉതിരക്കുളത്ത്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍, ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, ഷാജി വളവനാല്‍, സിബി പുറ്റനാനിക്കല്‍, എ.പി. ബിനു എലവനാതൊടുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. 



സ്നേഹദീപം പദ്ധതിപ്രകാരമുളള ഇരുപത്തിയൊമ്പതാം സ്നേഹവീടിന് മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ തുടക്കം കുറിച്ചു. കെ.റ്റി. അഗസ്റ്റിന്‍ കാവുകാട്ട് സംഭാവന നല്കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന  മുത്തോലി പഞ്ചായത്തിലെ ഏഴാം സ്നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം ചെറുകരപള്ളി വികാരി റവ. ഫാ. ബെന്നി കന്നുവെട്ടിയാല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍,  മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ കെ.സി.മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, റെജി തലക്കുളം, സജി ഓലിക്കര, കെ.റ്റി. അഗസ്റ്റിന്‍ കാവുകാട്ട്, പി.എം ലൂക്കോസ് പുറക്കാട്ട്, ഷാജു അര്‍ത്തനാക്കുന്നേല്‍, വര്‍ക്കിച്ചന്‍ കാവുകാട്ട്, ജോര്‍ജ് പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments