വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവം....ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി



 വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.  

 താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം.  


 നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments