കാനാട്ടു പാറയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനല്ലേ , സർവ്വ കക്ഷി യോഗം ...... ഇതിന് തങ്ങൾ കൂട്ടുനിൽക്കില്ലെന്ന് സ്വതന്ത്ര മുന്നണി കൗൺസിലർമാർ .....
കാനാട്ടുപാറ വിഷയം പരിഹരിക്കുന്നതിനുള്ള സമവായത്തിനായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭാ ഹാളിൽ സർവ്വകക്ഷി യോഗം ചേരുകയാണല്ലോ.
ഈ വിഷയത്തിൽ, നിലവിൽ യു.ഡി.എഫിനൊപ്പം അടിയുറച്ച് നിൽക്കുന്ന സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർമാരായ ഞങ്ങൾ 3 പേരും ഞങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞതാണ്.
ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അഡ്വ. ബിനു പുളിക്കക്കണ്ടവും മുൻ ചെയർപേഴ്സൺ ദിയയും, ഈ വിഷയത്തിൽ എന്തുതന്നെ സംഭവിച്ചാലും കാനാട്ടുപാറ നിവാസികളുടെ തീരുമാനത്തിനൊപ്പമായിരിക്കും നിലകൊള്ളുകയെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഞങ്ങൾ 3 പേർ ഉൾപ്പെടുന്ന 9 അംഗ യു.ഡി.എഫ് സഖ്യം ഒറ്റക്കെട്ടായി കാനാട്ടുപാറയിലെ ജനങ്ങളുടെ ആവശ്യത്തിന് അനുകൂലമായി വോട്ടെടുപ്പിൽ കൂടെ നിൽക്കും. ഈ വിഷയത്തിൽ വെറും വാചകക്കസർത്തുകൊണ്ട് മാത്രം കാര്യമില്ല.
ഭരണമുന്നണിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അവരിലെ 5 പേർ കൂടി വോട്ടിംഗിൽ ഒപ്പം നിന്നാൽ ( ഈ വിഷയത്തിൽ മാത്രം ) ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ സാധിക്കുമെന്ന നിലപാടും ഞങ്ങൾ പരസ്യമായി എടുത്തിട്ടുള്ളതാണ്.
സാങ്കേതികത്വം ചൂണ്ടിക്കാട്ടി സർവ്വകക്ഷി യോഗത്തിൽ ബഹളം വെച്ച് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, കാനാട്ടുപാറ നിവാസികളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടാനുമുള്ള നീക്കങ്ങളോട് സ്വതന്ത്ര മുന്നണി കൗൺസിലർമാരായ ഞങ്ങൾക്ക് ഒരിക്കലും യോജിക്കാനാവില്ല.
എന്നാൽ, കാനാട്ടുപാറ നിവാസികൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ യു.ഡി.എഫ് പാലാ നഗരസഭാ പാർലമെന്ററി പാർട്ടി യോഗം കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തിനൊപ്പവും ഞങ്ങൾ ഉറച്ചുനിൽക്കുമെന്ന് അറിയിക്കുന്നു
70 12 23 03 34


0 Comments