ക്രംപ് റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന പ്രമുഖ സ്ഥാപനമായ പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെ ഭരണം പിടിക്കുവാന്‍ ഇരുമുന്നണികളുടെയും പോരാട്ടം.
30ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ ചെത്തിമറ്റത്തുള്ള സംഘം കേന്ദ്ര ഓഫീസില്‍ വോട്ടെടുപ്പ് നടക്കും. നിലവില്‍ 3600 അംഗങ്ങളാണ് സംഘത്തിലുള്ളത്.
1968ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം പിടിക്കുവാന്‍ മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്-എം പാര്‍ട്ടികളടങ്ങുന്ന യു.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്നു സംഘത്തിന്റെ ഭരണം. കേരളാ കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസ്സും വഴിപിരിഞ്ഞതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഭരണം പിടിക്കുവാന്‍ ഇടതുപക്ഷവും യുഡിഎഫും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്നത്. നിലവിലുള്ള ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിനും കേരളാ കോണ്‍ഗ്രസ്സ് എമ്മിനും തൂല്യ പ്രാധാന്യമാണുള്ളത്.
മുന്‍കാലങ്ങളില്‍ ചില സ്വതന്ത്രര്‍ സ്ഥനാര്‍ഥികളായി രംഗത്തത്തുമ്പോള്‍ പേരിന് വോട്ടെടുപ്പ് നടന്നിരുന്നങ്കിലും രാഷ്ട്രീയ പോരാട്ടമായി മാറിയിരുന്നില്ല. മുന്‍ കാലങ്ങളില്‍ ഇടതുപക്ഷത്തിന് പ്രതിനിധികളേ ഉണ്ടായിരുന്നില്ല. ജില്ലയിലെമ്പാടും പ്രവര്‍ത്തന പരിധിയുള്ള സംഘത്തിന് 3267 അംഗങ്ങളാണുള്ളത്. സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുള്ള കമ്പനിയുടെ നിയന്ത്രണം പാലാ മാര്‍ക്കറ്റിംങ് സഹകരണ സംഘത്തിനാണ്.
മുത്തോലിയിലെ ഇന്‍ഡ്യാര്‍ റബ്ബര്‍ ഫാക്ടറി പ്രവൃത്തിപ്പിക്കുന്നതും സംഘമാണ്. മുമ്പ് കേരളത്തിലെ പ്രമുഖമായ ക്രംപ് റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന സ്ഥാപനമായിരുന്നു സംഘം. ടയര്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ ക്രംപ് റബ്ബര്‍ രംഗത്ത് സംഘം കോടികണക്കിന് രൂപ അറ്റാദായം നേടുകയും രാജ്യത്തെമ്പാടും റബ്ബര്‍ അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രതിസന്ധികള്‍ നേരിടുകയും റബ്ബര്‍ കറ ശേഖരിക്കുന്നതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. ഇന്‍ഡ്യാര്‍ റബ്ബര്‍ ഫാക്ടറിയില്‍ പ്രതിസന്ധികളെ മറികടക്കുവാനുള്ള ശ്രമത്തിലാണ് സംഘം. കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫ് വിട്ടെങ്കിലും സംഘത്തിന്റെ ഭരണസിമിതിയില്‍ ഇതുവരെ ചേരിതിരിവില്ലായിരുന്നു. ഇരു മുന്നണികളും ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മത്സരരംഗത്ത് സജീവമായിരിക്കുന്നത്.
യു ഡി എഫ് സ്ഥാനാര്‍ഥികളായി അഡ്വ.അനില്‍ ജി മാധവപ്പള്ളി, ഇമ്മാനുവല്‍ കോലടി, കെ.എസ്.ജയചന്ദ്രന്‍ കീപ്പാറമലയില്‍, അഡ്വ.ജോബി തോമസ് കുറ്റിക്കാട്ട്, ബിജോയി എബ്രാഹം ഇടേട്ട്, ബിനോ ജെ ചൂരനോലി, ബെന്നി ജോര്‍ജ് കച്ചിറമറ്റം, സിബി ജോസ് പാറക്കുളങ്ങര, പി.കെ.മോഹനചന്ദ്രന്‍ പുളിക്കക്കുന്നേല്‍, എല്‍സാ സന്തോഷ് മണര്‍കാട്ട്, മെല്‍ഷാ എം സെബാസ്റ്റിയന്‍ നെല്ലിക്കുന്നേല്‍, ലാലി മൈക്കിള്‍ കിഴക്കേക്കര എന്നിവരാണ് മത്സരരംഗത്തുള്ളത്.
എല്‍ ഡി എഫ് സഹകരണ ജനാധിപത്യമുന്നണിയുടെ ബാനറിലാണ് മത്സരരംഗത്തുള്ളത്. കുഞ്ഞുമോന്‍ മാടപ്പാട്ട്, ജാന്റീഷ് മുളയന്താനത്ത്, അഡ്വ. ജോസഫ് മണ്ഡപം, ഡി.പ്രസാദ് ഭക്തിവിലാസ്, ബെന്നി ജോസഫ് ഈഴൂരിക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി പൊരുന്നക്കോട്ട്, സണ്ണി ജെയിംസ് മാന്തറ, എം.ജെ. ഹെസാക്കിയേന്‍ മച്ചിയാനിക്കല്‍, അന്നക്കുട്ടി ജെയിംസ് പരിപ്പീറ്റത്തോട്ട്, മിനി സാവിയോ തെങ്ങുംമൂട്ടില്‍, സിസി ജെയിംസ് ഐപ്പന്‍പറമ്പില്‍കുന്നേല്‍ എന്നിവരാണ് സഹകരണ ജനാധിപത്യ മുന്നണിയുടെ ബാനറില്‍ മത്സരിക്കുന്നത്.
.jpeg)


0 Comments