പാലാ മുരിക്കുമ്പുഴയിൽ കലുങ്ക് നിർമ്മാണം; നാളെ ഗതാഗത നിയന്ത്രണമെന്ന് അധികൃതർ
ചേർപ്പുങ്കൽ - മുത്തോലി - പാലാ - പാറപ്പള്ളി - ഭരണങ്ങാനം റോഡിൽ മുരിക്കുമ്പുഴ പമ്പ് ഹൗസിന് സമീപം വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡ് പകുതി ക്രോസ്സ് കട്ട് ചെയ്ത് കലുങ്ക് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നതിനാൽ ഇത് വഴിയുള്ള വാഹന ഗതാഗതം നാളെ (11/09/2023) രാവിലെ 8.30 മുതൽ പ്രവർത്തി തീരുന്നത് വരെ ഭാഗികമായി ക്രമീകരിച്ചിട്ടുള്ളതാണ്.
കൂടാതെ ഈ റോഡിൽ തന്നെ കടപ്പാട്ടൂർ ഉള്ള പ്രയാഗ റെസിഡൻസിക്ക് സമീപമുള്ള മറ്റൊരു റോഡുമായി വരുന്ന ജംഗ്ഷൻ വരുന്ന ഭാഗത്തും ഓട നിർമ്മിക്കുന്നതിനുള്ള പ്രവർത്തികളും ക്രമീകരിച്ചിട്ടുള്ളതുമാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ (പി. ഡബ്യു. ഡി റോഡ്സ് പാലാ) അറിയിച്ചു.




0 Comments