ലോക ബഹിരാകാശ വാരാഘോഷത്തോടാനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 28, 29 തീയതികളില്‍ നടത്തും.
യോഗത്തില്‍ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എ. ഷൂജ ഉദ്ഘാടനം ചെയ്യും.വിക്രം സാരാഭായ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി. അശോക് അധ്യക്ഷത വഹിക്കും.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍.വിജയയും നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഗോപാലകൃഷ്ണയും ,ജവഹര്‍ നവോദയ പ്രിന്‍സിപ്പല്‍ എസ്.ജെ. അന്നാശ്ശേരി,നിതീഷ് കെ.എസ് എന്നിവര്‍ പ്രസംഗിക്കും. ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനുള്ള സ്‌പേസ് എക്‌സിബിഷനും ഈ ദിവസങ്ങളില്‍ നടത്തും.
രാവിലെ 11 മുതല്‍ നാല് വരെയുള്ള സമയത്ത് പ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകരായ വൈസ് പ്രിന്‍സിപ്പല്‍ സജിത കുമാരി. ജി, സജി സി. ചിറ്റിലപ്പിള്ളി (പി.ജി.ടി ഫിസിക്‌സ്) എന്നിവര്‍ അറിയിച്ചിട്ടുണ്ട്.



0 Comments