സിഐഡി ഫോറസ്റ്റ് സെല്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും




സിഐഡി ഫോറസ്റ്റ് സെല്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും. 9 ഇനത്തില്‍പ്പെട്ട പാമ്പുകളെയും 4 തരം പൂച്ചകളെയുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.


വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെട്ട പാമ്പുകളെയും പൂച്ചകളെയും അനധികൃതമായി കൈവശം വച്ചതിന് സന്ദീപ് ഏലിയാസ് ദിപു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലാണ് സംഭവം.

4 മൂര്‍ഖന്‍ പാമ്പുകള്‍, 2 കാട്ടുപാമ്പ്, 2 വെള്ളിക്കെട്ടന്‍, ശംഖുവരയന്‍,  വരയന്‍ ചുരട്ട, ഒരു ചുരുട്ടുമണ്ഡലി (അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പ്), മഞ്ഞച്ചേര, നീര്‍ക്കോലി, മൂന്ന് മണ്ണൂലി തുടങ്ങിയ പാമ്പുകളെയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കൂടാതെ പാമ്പിന്‍ വിഷം എടുക്കുന്ന സാമഗ്രികളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.



വിഷപ്പാമ്പുകള്‍ക്കു പുറമെ വെരുകുകളെയും കാട്ടുപൂച്ചകളെയും കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments