രാമപുരം ഉപജില്ല വോളിബോള്‍ ടൂര്‍ണമെന്റില്‍ വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂളിന് ഉജ്ജ്വല വിജയം




എരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്‌കൂളില്‍ വച്ച് നടന്ന രാമപുരം ഉപജില്ല വോളിബോള്‍ ടൂര്‍ണമെന്റില്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ എല്ലാ വിഭാഗത്തിലും നേട്ടം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലും അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ ഒന്നാമത് എത്തി.


ആണ്‍കുട്ടികളുടെ സബ് ജൂണിയര്‍ വിഭാഗത്തില്‍ അഡോണ്‍ ഡരിസ്, ചന്ദ്രു സുമേഷ്, അലക്‌സ് അനു, അഭിമന്യു ജയലാല്‍, മാര്‍ട്ടിന്‍ മനോജ്, റിജിത് റിന്‍സ്, നെവിന്‍ ഷാജി എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ രാഹുല്‍ ക്രിസ്റ്റീന്‍, റോഷന്‍ ക്രിസ്റ്റിന്‍, നോയല്‍ സാം, ജിത്തു മനു, സൂര്യന്‍ സുമേഷ്, ആല്‍ബിന്‍ അനീഷ്, ആല്‍ഫിന്‍ അനീഷ്, അല്‍ഫോന്‍സ് ജേക്കബ്, റോഷന്‍ പി ജോണ്‍സന്‍ എന്നിവരും പെണ്‍കുട്ടികളുടെ സബ് ജൂണിയര്‍ വിഭാഗത്തില്‍ ധനുജ കെ ദേവേഷ്, എന്‍ജില്‍ വി ഷിജു, നേഹ റോസ് ജോഷി, അന്ന ട്രീസ ഫ്രാന്‍സിസ്, സഞ്ചന പ്രസാദ്, കാതറിന്‍ ഡെന്നി, എന്‍ജില്‍ ഓസ്റ്റിന്‍ എന്നിവരും പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ അഭിയ ജെയ്‌സണ്‍, ഫെബിന പോള്‍, ജ്യോതി ലക്ഷ്മി, എമിമ കുര്യന്‍, അക്ഷയ ബിജു, ബിന്‍സ മരിയ ജെന്നി, എല്‍സ മേരി ജെയിംസ് എന്നിവരും ആണ് അല്‍ഫോന്‍സാ ഹൈസ്‌കൂളിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയത്.



ടീം മാനേജര്‍ അലന്‍ മാനുവല്‍ അലോഷ്യസ്, വാകക്കാട് സ്‌കൂളിലെ കായികാ അധ്യാപകനും കോച്ചുമായ മനു ജെയിംസ്, അധ്യാപകരായ ജോസഫ് കെ വി, ജൂബി അഗസ്റ്റിന്‍ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം കൊടുത്തത്. മികച്ച വിജയം നേടിയ കുട്ടികളെയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡന്റ് റോബിന്‍ എപ്രേം എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റും സ്റ്റാഫും രക്ഷകര്‍ത്തൃ കൂട്ടായ്മയും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments