തലപ്പലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായുള്ള സംഘടനശാക്തീകരണ ക്യാമ്പയിന്‍ 'തിരികെ സ്‌കൂളില്‍ ' പ്ലാശനാല്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് നടന്നു.
സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന അയല്‍ക്കൂട്ട അസംബ്ലി കുടുംബശ്രീ മുദ്ര ഗീതത്തോടെ ആരംഭിച്ചു. തുടര്‍ന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഫ്‌ലാഗ് ഓഫ് ചെയ്ത് ക്യാമ്പായിന്‍ ഉത്ഘാടനം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്തു. മധുര പലഹാരം നല്‍കിയാണ് വിദ്യാര്‍ഥിനികളെ എതിരെറ്റത്.. Cds മെമ്പര്‍ മാര്‍, സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍, സ്‌കൂള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍,cds അക്കൗണ്ടന്റ്, rp മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ സുകുമാരന്‍, ഡിപിഎം രാജേഷ് PR തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 9.45 നു തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4.30 വരെ നീണ്ടു നിന്നു. വളരെ ആവേശത്തോടെയും അതിലേറെ സന്തോഷത്തോടെയും ആണ് അംഗങ്ങള്‍ ക്ലാസില്‍ സംബന്ധിച്ചത്.
പഠന ത്തോടൊപ്പം പഴയ കാല ഓര്‍മ്മകള്‍ അയവിറക്കിയും ഒന്നിച്ചിരുന്നു ഉച്ചക്കഞ്ഞി കുടിച്ചും ആട്ടവും പാട്ടുമായി അവര്‍ ഒരുദിനം സന്തോഷത്തോടെ ചിലവഴിച്ചു.



0 Comments