കുടുംബശ്രീ പരിശീലന പരിപാടി 'തിരികെ സ്‌കൂളിലേക്ക്' പാലായില്‍


 

പാലാ നഗരസഭാ കുടുംബശ്രീയുടെ ' തിരികെ സ്‌കൂളിലേക്ക് ' പരിശീലന പരിപാടി സെന്റ് തോമസ് ഹൈസ്‌കൂളില്‍ ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉത്ഘാടനം ചെയ്തു. 

അമ്പത് അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 460 അംഗങ്ങള്‍ പങ്കെടുത്തു. മുന്ന് ബാച്ചുകളായിട്ടാണ് പരിപാടി. പഴയകാല സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കു വച്ചു നടത്തുന്ന പരിശീലനം അസംബ്ലിയോടു കൂടിയാണ് ആരംഭിച്ചത്.



മാലിന്യ മുക്ത കേരളത്തിനു വേണ്ടി സത്യപ്രതിജ്ഞ ജോസിന്‍ ബിനോ ചൊല്ലിക്കൊടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട് ബിജി ജോജോ . ഷാജു തുരുത്തന്‍. ബിന്ദു മനു, മായാ പ്രദീപ് സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍ തുടതുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments