മലയാളികളുടെ ഇഷ്ട നായികയാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തന്‍ ഗെറ്റപ്പാണ്. കസവ് മുണ്ടും ബ്ലൗസും അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്.താരം തന്നെയാണ് ഫോട്ടോഷൂട്ട് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇളം ചുവപ്പ് നിറത്തിലുള്ളതാണ് ഹണി റോസിന്റെ ബ്ലൗസ്. സിംപിള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആക്‌സസറീസ് ഒന്നും ഉപയോഗിച്ചിട്ടില്ല. ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.ഹണി റോസിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വശി, ഭാവന, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. തെലുങ്ക് സിനിമയിലും നടി ഇപ്പോള്‍ സജീവമാണ്.



0 Comments