നാടെങ്ങും വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു... ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇപ്പോഴും ലോകത്തെ പ്രചോദിപ്പിക്കുന്നു - മാണി സി കാപ്പന്‍



ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇപ്പോഴും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ പറഞ്ഞു. 

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനമാണ് ഇന്നിന്റെ ആവശ്യം ഇതിന് ഗാന്ധിയന്‍ മാര്‍ഗ്ഗമാണ് ഏക വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികതയാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ അടിസ്ഥാനമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ. ബിനു പുളിയ്ക്കക്കണ്ടം, സിജി ടോണി, വി.സി പ്രിന്‍സ്, ചാവറ പബ്‌ളിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഡോ. സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനില്‍, അഡ്വ. സന്തോഷ് മണര്‍കാട്, സന്തോഷ് മരിയസദനം, ജോയി കളരിയ്ക്കല്‍, തോമസ് ആര്‍.വി ജോസ്, അനൂപ് ചെറിയാന്‍, പ്രശാന്ത്, സന്‍മനസ് ജോര്‍ജ്, ബിജോയി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.

പിന്നീട് വൈകുന്നേരംവരെ മഹാത്മാഗാന്ധി പ്രതിമയില്‍ വിവിധ സംഘടനകളും വ്യക്തികളും പുഷ്പാര്‍ച്ചന നടത്തി. ചാവറ പബ്‌ളിക് സ്‌കൂള്‍, മരിയസദനം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ ബ്രാഞ്ച്, പാലാ സെന്റ് തോമസ് കോളജ് നേവല്‍ എന്‍ സി സി യൂണിറ്റ്, പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, മേവിട സുഭാഷ് ലൈബ്രറി, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി, ആം ആദ്മി പാര്‍ട്ടി, എന്‍ സി പി, ലയണ്‍സ് ക്ലബ്, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കിഴതടിയൂര്‍ ബാങ്ക്, അല്‍ഫോന്‍സാ ഐ ഹോസ്പിറ്റല്‍ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ബെന്നി മൈലാടൂര്‍, അഡ്വ ആര്‍ മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, അക്‌സ ട്രീസ, ജോസഫ് കുര്യന്‍, അബ്ദുള്ളാഖാന്‍, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരന്‍, അഡ്വ ജോണ്‍സി നോബിള്‍, അനില്‍ മത്തായി, സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ നിഷ ജി പുതിയിടം, ഡോ അലക്‌സ് ബേബി, ടോമി കുറ്റിയാങ്കല്‍, സിബി റീജന്‍സി, ആന്റണി വാളംപറമ്പില്‍, അഡ്വ ജോസ് ചന്ദ്രത്തില്‍ തുടങ്ങി നിരവധിപ്പേര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.  ഗാന്ധിസ്മൃതി സമാപനം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു.

പാലാ നഗരസഭയും സെന്‍തോമസ്  ബി എഡ് കോളേജ് എന്‍.എസ്.എസും സംയുക്തമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം നടത്തി.


 

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154- മത് ജന്‍മദിനത്തോടനുബന്ധിച്ച് പാലാ നഗരസഭയില്‍  ശുചീകരണ യജ്ഞം നടത്തി. നഗരസഭാ ശുചീകരണ വിഭാഗവും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡുക്കേഷന്‍  എന്‍.എസ്.എസ്  വിഭാഗവും സംയുക്തമായിട്ടാണ് ശുചീകരണ യജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചത്. സ്വച്ഛതാ ഹീ സേവാ ക്യാമ്പയിനിന്റെ ഭാഗമായ  ശുചിത്വത്സവത്തോട നുബന്ധിച്ചുള്ള  ശുചീകരണ യജ്ഞത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഇന്ന് രാവിലെ 9.30-ന് നിര്‍വഹിച്ചു. കിരീടമോ ചെങ്കോലോ ഇല്ലാതെ  പണത്തിനോ പദവിക്കോ അല്ലാതെ മാതൃ രാജ്യത്തിനുവേണ്ടി ചിരിച്ചുകൊണ്ട്  പോരാടിയ ഗാന്ധിജിയുടെ  154 മത് ജന്‍മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നഗരസഭയിലെ 26 വാര്‍ഡുകളിലും സമ്പൂര്‍ണ്ണ മാലിന്യ ശുചിത്വം ഉറപ്പുവരുത്തുന്നതിന് താന്‍ പ്രതിജ്ഞാബദ്ധയാണ് എന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ജോസിന്‍  അറിയിച്ചു.

എന്റെ ജീവിതമാണ് എന്റെ സന്ദേശം, ഏറ്റവും കഠിനമായ പ്രതിസന്ധിയിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുവാനും ശരീരവൃത്തി, പരിസരവൃത്തി എന്നിവ ജീവിതചര്യയാക്കി മാറ്റുന്നതിനും  മഹാത്മജി പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും  ആശംസ പ്രസംഗത്തോടനുബന്ധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജു വി.തുരുത്തന്‍, സാവിയോ കാവുകാട്ട്, ബിജി ജോജോ എന്നിവര്‍ ഓര്‍മിപ്പിച്ചു. കൗണ്‍സിലര്‍മാരായ ലീന സണ്ണി, ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോസ് ജെ ചീരാംകുഴി, ബൈജു കൊല്ലംപറമ്പില്‍, ലിസികുട്ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ശുചീകരണ യജ്ഞത്തില്‍ നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സെന്റ് തോമസ് ട്രെയിനിങ് കോളേജ് എന്‍.എസ്.എസ് വിഭാഗം വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക നേതാക്കള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനു പൗലോസ് രഞ്ജിത്ത്, ജെഫിസ്, എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍ അലക്‌സ് ജോര്‍ജ്, നഗരസഭ മുന്‍ ഉദ്യോഗസ്ഥരായ  രവി പാലാ, ബിജോയ് മണര്‍കാട്ടു, നഗരസഭാ ശുചിത്വമിഷന്‍ ആര്‍ പി ഡോക്ടര്‍ ഗീതാദേവി, ശ്രുതി, ജോയി കളരിക്കല്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തിനു നേതൃത്വം നല്‍കി.


ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍മ്മകള്‍ പുതുക്കി പഠനയാത്ര നടത്തി 


 
      



ചേന്നാട് നിര്‍മ്മല എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ഗാന്ധിജയന്തിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഗാന്ധിജി സന്ദര്‍ശിച്ച ചങ്ങനാശ്ശേരി ആനന്ദാശ്രമം എം. ടി സെമിനാരി സ്‌കൂള്‍, ബിഷപ്പ് ഹൗസ്, കുമാരനല്ലൂര്‍ ക്ഷേത്രം,   വൈക്കം ക്ഷേത്രം, ഇണ്ടംതുരുത്തി മന, ഏറ്റുമാനൂര്‍ ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെയാണ് പഠനയാത്ര നടത്തിയത്. ഗാന്ധിജിയുടെ ജീവിചരിത്രം പഠിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള  അനുസ്മരണ സന്ദേശങ്ങളും ശബ്ദ സന്ദേശവും ജീവിതവും ഉള്‍പ്പെടുത്തിയുള്ള ഓഡിയോസന്ദേശങ്ങളും വീഡിയോകളും, ചിത്രങ്ങളും കൊണ്ട് നിറഞ്ഞ വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധി മ്യൂസിയം കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ കലവറ പകര്‍ന്നു നല്‍കിയ ഒരു അനുഭവമായി മാറി. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സുനിത. വി.നായര്‍  പഠനയാത്രക്ക് നേതൃത്വം കൊടുത്തു.



എന്‍.സി.പി. ഗാന്ധി സ്മൃതി സംഗമം നടത്തി.


 

എന്‍.സി.പി. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി. അഡ്വ. ബേബി ഊരകത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടുര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം സത്യന്‍ പന്തത്തല ഗാന്ധിജി അനുസ്മരണം നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, ബേബി പൊ•ല, അശോകന്‍ വലവൂര്‍, ജോസ് തെങ്ങുംപള്ളി, ഗോപി പുറയ്ക്കാട്ട്, ജോര്‍ജ് കരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.



കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ഗാന്ധി ജയന്തി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടന്നു 

 


 

മുതിര്‍ന്ന നേതാവ് ചാക്കോ തോമസ് ജയന്തി സന്ദേശം നല്‍കി.മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി.പ്രിന്‍സ്. ഷോജു ഗോപി. സന്തോഷ്  മണര്‍കാട്ട്, കെ.ഒ.വിജയകുമാര്‍, എ.എസ്. തോമസ്, ജോമോന്‍ ഓടക്കല്‍, രാജേന്ദ്രബാബു, തോമസുകുട്ടി നെച്ചികാട്ട്,ജോയിച്ചന്‍ പൊട്ടംകുളം, ആന്റച്ചന്‍ മറ്റപ്പളളില്‍, എന്നിവര്‍ സംസാരിച്ചു


കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. 

 


 

കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നാനിയിലെ ഗാന്ധി സ്‌ക്വയറില്‍ ഉള്ള ഗാന്ധി പ്രതിമയില്‍  പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി പ്രസിഡന്റ്  തോമസ് ആര്‍ വി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി,  ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്,  അഡ്വ. ജോണ്‍സി നോബിള്‍, ബിജോയി അബ്രാഹം,വക്കച്ചന്‍ മേനോന്‍പറമ്പില്‍,  പയസ് മാണി, കിരണ്‍ മാത്യു ,ജോയി മഠം,  സജോ വടക്കുന്നേല്‍,  ബാബു കുഴിവേലില്‍, സത്യനേശന്‍ തോപ്പില്‍, തോമാച്ചന്‍ പുളിന്താനം,  അലോഷി റോയ്,  അലക്‌സ് ചാരം തൊട്ടിയില്‍,  ബിജോയി തെക്കേല്‍,  ടോമി പാറയില്‍,  ജോയി തലച്ചിറ ,ജോയി വടക്കേചാരം തൊട്ടിയില്‍,എന്നിവര്‍ പ്രസംഗിച്ചു.


പാലാ സി വൈ എം എല്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. 

ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രാത്ഥനയും നടത്തി .പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. സജി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജോജോ കുടക്കച്ചിറ, ടെന്‍സണ്‍ വലിയകാപ്പില്‍ ,ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, അജി കുഴിയംപ്ലാവിന്‍, ജോണി പന്തപ്ലാക്കല്‍, സെബാന്‍ കണ്ടനംപറമ്പില്‍, ലിജോ വട്ടക്കുന്നേല്‍, ഫെലിക്‌സ് ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

നാടിന് മാതൃകയായി അധ്യാപക വിദ്യാർഥികൾ.


 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാലായിലെ എൻഎസ്എസ് യൂണിറ്റ് 90 B വോളൻ്റിയർമാരായ അധ്യാപക വിദ്യാർഥികൾ പാലാ നഗരസഭയുമായി ചേർന്ന് പാലാ നഗരം വൃത്തിയാക്കി. മഴ വെല്ലുവിളിയായി നിന്നപ്പോഴും പിന്തിരിയാതെ അവർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിലകൊണ്ടു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അലക്സ് ജോർജ്, അസിസ്റ്റൻ്റ് വോളൻ്റിയർ സെക്രട്ടറിമാരായ അഞ്ജലി രമേശൻ, അഭിജിത്ത് കെ. എസ് എന്നിവർ നേതൃത്വം നൽകി.


ഗാന്ധി ജയന്തി ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസും വാകേഴ്സ് ക്ലബ്ബ് അംഗങ്ങളും ജനസമിതിയും സംയുക്തമായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി.


 

പോലീസ് സബ് ഇൻസ്പെക്ടർ വി.വി.വിഷ്ണു ഉദ്ഘാടനം ചെയ്തു. എ എസ് ഐ ബിനോയ് ജോസഫ്, വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ,ജോഷി താന്നിക്കൽ, ബിനു ഇടയാടി,ലിനോ വലിയപുരക്കാട്ട്, എ ജെ.അനസ്,സക്കീർ അക്കി,നൗഷാദ് എന്നിവർ നേതൃത്വം നൽകി.


ഗാന്ധി ജയന്തി ദിനത്തില്‍ കിടങ്ങൂര്‍ വൈസ് മെന്‍ ക്ലബിന്റെ ശുചീകരണ യജ്ഞം.


 


പബ്ലിക് ഹെല്‍ത്ത് സെന്ററായി ഉപയോഗിക്കുന്നതിനായി കൂടല്ലൂര്‍ പള്ളി, കൂടല്ലൂര്‍ ഗവ. ആശുപത്രിക്കുവേണ്ടി സൗജന്യമായി നല്‍കിയ കെട്ടിടം കാട് കയറി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഈ കോണ്‍ക്രീറ്റ് കെട്ടിടം ശുചിയാക്കി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആക്കി മാറ്റുവാന്‍ കിടങ്ങൂര്‍വൈസ്‌മെന്‍ ക്ലബിന്റെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം അംഗങ്ങളുടെ തീവ്ര ശുചീകരണ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരിക്കുകയാണ് കൂടല്ലൂര്‍ സെന്റ ജോസഫ് പള്ളി വികാരി ഫാദര്‍ സിറിയക്ക് വടക്കേല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു വൈസ് മെന്‍ ക്ലബ് പ്രസിഡന്റ് ജയ്‌സന്‍ ജോസഫ് കളപ്പുര സെക്രടറി സണ്ണി വ്‌ലാവില്‍, ട്രഷറര്‍ ബിനോയ് നെല്ലിക്കുന്നേല്‍, മുന്‍ പ്രസിഡന്റുമാരായ പി പി ബാബു ്യു എം എം വര്‍ഗീസ്, എ എം മാത്യൂ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ഹെഡ് ഷീലാ റാണി, മറ്റ് ക്ലബ് അംഗങ്ങളും ശുചീകരണത്തില്‍ പങ്കെടുത്തു

 

പ്ലാശനാൽ ടൗൺ ശുചീകരിച്ചു.

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാശനാൽ ടൗൺ ശുചീകരിച്ചു. ശുചീകരണ പരിപാടികൾക്ക് പ്രസിഡന്റ് ശ്രീമതി. അനുപമ വിശ്വനാഥ് നേതൃത്വം നൽകി.പഞ്ചായത്ത് സെക്രട്ടറി രാജീവ് R,  പഞ്ചായത്ത് ജീവനക്കാർ, ജോ മേക്കാട്ട്, വ്യാപാര വ്യവസായികൾ,
തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ, ഹരിത കർമ്മസേന അംഗം ഉമ വിജയൻ,കുടുംബശ്രീ പ്രവർത്തകർ ,  ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.









"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments