പുന്നത്തുറ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനവും, അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണവും നടത്തപ്പെട്ടു.



കെ. സി. വൈ. എൽ.  പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും 04/02/2024 ഞായറാഴ്ച ആദ്യത്തെ കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ടു.
യൂണിറ്റ് പ്രസിഡൻറ് അലക്സ് ബെന്നി കുഴിക്കാട്ടിൽ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ യൂണിറ്റ് സെക്രട്ടറി ആൽബിൻ നന്ദികുന്നേൽ  എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് യൂണിറ്റ് ചാപ്ലിൻ ഫാ. ജെയിംസ് ചെരുവിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും അതിരൂപത ഭാരവാഹികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ചെയ്തു. കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റെ ശ്രീ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി.
കെ.സി.സി കിടങ്ങൂർ ഫൊറോനാ പ്രസിഡന്റ്  ഷൈബി കണ്ണാമ്പടം , കെ.സി.സി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റിൽ കെ.സി.വൈ.എൽ അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് എന്നിവർ ആശംസകൾ അറിയിക്കുകയുണ്ടായി. കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ് ഡയറക്ടർ ബിബീഷ് ഒലിക്കാമുറിയിൽ, കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ്  അഡ്വൈസർ  സിസ്റ്റർ അരുൺ എസ്. വി. എം. എന്നിവർ സന്നിഹിതരായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments