പൊൻകുന്നത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റ് .... വെറ്റയും പാക്കും നൽകി ആദ്യ വിൽപ്പന.


 പൊൻകുന്നത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങി. വെറ്റയും പാക്കും നൽകി ആദ്യ വിൽപ്പന നടത്തി കുടിയന്മാർ.

ആദ്യം മദ്യം വാങ്ങാൻ നിന്നയാളുടെ ആഗ്രഹം കണ്ടു ബിവറേജസ് ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു.   പിന്നീട് ജീവനക്കാർ വെറ്റയും പാക്കും സ്വീകരിക്കുയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണു ബിവറേജസ് ഔട്ട്ലെറ്റ് തുറന്നത്. പ്രീമിയം സൂപ്പർ മാർക്കറ്റോടുകൂടിയാണ് ഔട്ട്‌ലെറ്റ് തുടങ്ങിയിരിക്കുന്നത്. മുൻപു പൊൻകുന്നത്ത് ബിവറേജസ് ഔട്ട്ലെറ്റ് ഉണ്ടായിരുന്നെങ്കിലും പൂട്ടിപോവുകയായിരുന്നു. പിന്നീട് പൊൻകുന്നത്തുള്ളവർ മണിമല ഉൾപ്പടെയുള്ള സമീപ പ്രദേശങ്ങളിൽ പോയാണു മദ്യം വാങ്ങിയിരുന്നത്. നാട്ടിലെ മദ്യപന്മാരുടെ ചിരകാല അഭിലാഷമാണ് ഇതോടെ യാഥാർഥ്യമായത്. പൊൻകുന്നത്തെ കെ.വി.എം.എസ് ആശുപത്രിക്കു സമീപമാണ് ഔട്ട്‌ലെറ്റ് തുടങ്ങിയിരിക്കുന്നത്. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments