പാലാ സിവൈഎംഎൽ കെട്ടിടം തകർത്ത സംഭവത്തിൽ പാലാ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി സിവൈഎംഎല്‍ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



പാലാ സിവൈഎംഎൽ കെട്ടിടം തകർത്ത സംഭവത്തിൽ പാലാ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി സിവൈഎംഎല്‍ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കേരള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അന്വേഷണം ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ അലംഭാവം കാണിക്കുകയായിരുന്നു എന്നാണാക്ഷേപം. തുടർന്ന് ഹൈക്കോടതി കോട്ടയം പോലീസ് ചീഫിനെ ഓൺലൈനിൽ ഹാജരാക്കുകയും തെളിവുകൾ ശേഖരിക്കണം എന്ന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. 


സിവൈഎംഎല്ലിന് എതിർവശം പ്രവർത്തിക്കുന്ന എൽഐസി ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. രാവിലെ 9.45 ഓടെ ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ നീണ്ടു . പോലീസും കോട്ടയം സൈബർ സെൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. സിവൈഎംഎൽ അംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പോലീസ് രേഖാമൂലം കൈപ്പറ്റി കോടതി സമർപ്പിച്ചു. പാലാ എസ് എച്ച് ഒ അഭിലാഷ് എം.ഡി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് എത്തിയത്. 


ഫെബ്രുവരി 3-ന് പുലർച്ചെ 1:10-നാണ് കുരിശുപള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സി വൈ എം എല്ലിന്റെ ആസ്ഥാന മന്ദിരം തകർത്തത്. പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നില്ലെന്നും തെളിവുകൾ ശേഖരിക്കുന്നില്ലെന്നും അറിയിച്ച് പോലീസിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് പുതിയ സംഭവവികാസങ്ങൾ. 


സിവൈഎംഎൽ ഹാജരാക്കിയ സിസി ടിവി ദൃശ്യങ്ങൾ തെളിവുകൾ ആക്കി പരിശോധന നടത്തിയില്ലെന്ന് കാണിച്ച് ഡിവൈഎംഎൽ പ്രസിഡൻ്റ് സതീഷ് മണർകാട് നൽകിയ ഹർജിയിൽ ആയിരുന്നു ഹൈക്കോടതി ജസ്റ്റിസ് സി. ജയചന്ദ്രൻ്റെ നിർദ്ദേശം. കേസ് അന്വേഷിച്ച പഴയ ഉദ്യോഗസ്ഥൻ ടോമി ജോസഫിന് തന്നെ അന്വേഷണ ചുമതല നൽകാനും കോടതി വാക്കാൽ നിർദ്ദേശിച്ചിട്ടുണ്ട്. 


അന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്എച്ച്ഒ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ഇദ്ദേഹം എത്താതിരുന്നത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്നും തെളിവുകൾ ഹാജരാക്കാത്ത വന്നതോടെയാണ് കോട്ടയം പോലീസ് ചീഫിനെ ഓൺലൈനിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് തെളിവ് ശേഖരണം ആയി ബന്ധപ്പെട്ട പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസ് 27 ന് കോടതി വീണ്ടും പരിഗണിക്കുമെന്നും വാർത്താ സമ്മേളനത്തിൻ സതീഷ് മണർകാട്, സന്തോഷ് മണർകാട്, ബിജു വാതല്ലൂർ, ഷാജി പന്തപ്ലാക്കൽ തുടങ്ങിയവർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments