പാലാ മുരിക്കുമ്പുഴയിൽ അച്ഛന്റെയും മകന്റെയും മരണം; ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ വ്യക്തമാവുകയുള്ളൂ. ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും... yesvartha Follow up 2



yesvartha Follow up 2

പാലാ മുരിക്കുമ്പുഴയിൽ അച്ഛന്റെയും മകന്റെയും മരണം; ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന
മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ  വ്യക്തമാവുകയുള്ളൂ. ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സുനിൽ പാലാ 

പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളിൽനിന്ന് ഇന്ന് രാത്രി തന്നെ വിശദമായ മൊഴി രേഖപ്പെടുത്തും.


 നാളെ ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റുകയുള്ളൂവെന്നാണ് വിവരം.


മുരിക്കുമ്പുഴ തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63), മകൻ അമൽ പി. ആനന്ദ് (29) എന്നിവരാണ് മരിച്ചത്. വിമുക്തഭടനായ പ്രേമാനന്ദൻ ഇടയ്ക്ക് വിദേശത്തുപോയി വന്നിരുന്നു . അപകടത്തെത്തുടർന്ന് മകൻ അമൽ പി. ആനന്ദ് കിടപ്പിലായിരുന്നു.


പ്രേമാനന്ദന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മുനിസിപ്പൽ സർവീസിൽനിന്ന് വിരമിച്ചയാളാണ് ശോഭന.

വിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 


മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, സംഭവസമയത്തെ വീട്ടിലെ സാഹചര്യം, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോർട്ടത്തിന്റെയും കണ്ടെത്തലുകൾക്കുശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളിൽ വ്യക്തതയുണ്ടാകൂ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments