മലിനജലം ഒഴുക്കി ;കൊല്ലപ്പള്ളിയിൽ മീൻ കട അടപ്പിച്ചു.



മലിനജലം ഒഴുക്കി ;കൊല്ലപ്പള്ളിയിൽ മീൻ കട അടപ്പിച്ചു.

കൊല്ലപ്പള്ളി ടൗണിൽ കുരിശു പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മീൻകട അടപ്പിച്ചു. വൃത്തിഹീനമായി കിടന്ന സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെത്തുടർന്നാണ് മീൻ കട അടപ്പിച്ചത്.


 മീൻ കടയിലെ മാലിന്യം റോഡിലൂടെ ഒഴുകിയ നിലയിലാരുന്നു. ഇതോടൊപ്പം പ്രവർത്തിച്ചിരുന്ന കോഴിക്കടയും പച്ചക്കറി കടയും പൂട്ടിച്ചു. ബംഗാൾ സ്വദേശികളാണ് ഈ സ്ഥാപനം നടത്തിയിരുന്നത്.


 കടയുടെ പിൻഭാഗത്ത് മാലിന്യം കൂടി കിടന്ന് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. മത്സ്യ മാംസ മാലിന്യങ്ങൾ കൂടി കിടന്ന് പുഴുവരിച്ച നിലയിലാണ് സ്ഥാപനത്തിൻ്റെ പിൻവശം. 


ഇതിനു ചേർന്നാണ് ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുന്ന കിണർ സ്ഥിതി ചെയ്യുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments