ഗജരത്നം പല്ലാട്ടു ബ്രഹ്മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു. സംഭവം ഇന്ന് വൈകുന്നേരം 6 മണിയോടെ.. പാലാ അമ്പാറയിലെ പല്ലാട്ട് വീട്ടില്‍ ആയിരുന്നു സംഭവം.




ഗജരത്നം പല്ലാട്ടു ബ്രഹ്മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു.
സംഭവം ഇന്ന് വൈകുന്നേരം 6 മണിയോടെ.. പാലാ അമ്പാറയിലെ പല്ലാട്ട് വീട്ടില്‍ ആയിരുന്നു സംഭവം. 



നാട്ടാനപ്രേമികളുടെ പ്രിയങ്കരനായ പല്ലാട്ടു ബ്രഹ്മദത്തന്‍ ആണ് ചെരിഞ്ഞത് ശക്തമായ ഇടിമിന്നലേറ്റതാണ് മരണകാരണം.

ഇന്ന് പെയ്ത കനത്ത മഴയ്ക്കും കാറ്റിനുമൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പരിചരണങ്ങള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്സവപ്പറമ്പുകളിലും എഴുന്നള്ളിപ്പുകളിലും ഗാംഭീര്യമാര്‍ന്ന നിലപാടുകൊണ്ടും തലപ്പൊക്കുകൊണ്ടും ശ്രദ്ധേയനായിരുന്ന ബ്രഹ്മദത്തന്റെ വിയോഗം ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. വനം വകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments