വാഷിംഗ് മെഷീനിൽ നിന്ന് തീപടർന്ന് വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു.


 ആലപ്പുഴ കാട്ടൂരിൽ വാഷിംഗ് മെഷീനിൽ നിന്ന് തീപടർന്ന് വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് ഓമനപ്പുഴ കടപ്പുറത്ത് വീട്ടിൽ ഹരിദാസ് (79) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വർക്ക് ഏരിയയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീനിൽ നിന്നാണ് തീപടർന്നത്.


 തീ ആളിപ്പടർന്നതിനെ തുടർന്ന് ഹരിദാസിന് പൊള്ളലേൽക്കുകയായിരുന്നുവിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ അണച്ചിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments