കിടങ്ങൂരിൽ റോഡരുകിൽ നിന്ന വാകമരം കടപുഴകി; വാഹനങ്ങൾക്ക് കേടുപാട് ;ഗതാഗതം തടസ്സപ്പെട്ടു


കിടങ്ങൂരിൽ റോഡരുകിൽ നിന്ന  വാകമരം കടപുഴകി; വാഹനങ്ങൾക്ക് കേടുപാട് ;ഗതാഗതം തടസ്സപ്പെട്ടു

കിടങ്ങൂർ പോലീസ് സ്റ്റേഷന് മുൻവശം നിന്നിരുന്ന വാകമരം റോഡിലേക്ക് കടപുഴകി വീണ് രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.


 റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയും കാറുമാണ് മരത്തിനടിയിൽപ്പെട്ടത്.
സംഭവത്തിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണതിനെ തുടർന്ന് ഓട്ടോറിക്ഷയ്ക്കും നാശനഷ്ടം സംഭവിച്ചു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.
മരം വീണതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പാലായിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുനീക്കി . 


നാട്ടുകാരും പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു.


മരം വീണതിനെ തുടർന്ന് നാലോളം വൈദ്യുതി പോസ്റ്റുകൾ തകർന്നതായും വൈദ്യുതി ബന്ധം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു.ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല.

 കിടങ്ങൂരിൽ വാകമരം  കടപുഴകി വീണ് വാഹനങ്ങൾക്ക് സംഭവിച്ച കേടുപാട്





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments