സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി സമാപിച്ചു.....പി ഷാനവാസ് ജില്ലാ സെക്രട്ടറിയറ്റംഗം; 6 പേര്‍ ജില്ലാ കമ്മിറ്റിയില്‍



സിപിഐ എം വിപുലീകൃത  കോട്ടയം ജില്ലാ കമ്മിറ്റി സമാപിച്ചു

 പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തും ആവേശവുമായി മുന്നോട്ട് കുതിക്കാനുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി സിപിഐ എം വിപുലീകൃത  കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം. ജില്ലയുടെ നട്ടെല്ലായ കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന, പിന്നോക്ക, വിവിധ വിഭാഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രതീക്ഷകള്‍ ഉയര്‍ത്തിപിടിച്ച്  സംഘടനാശേഷി ശക്തിപ്പെടുത്താന്‍ തീരുമാനം. 


തെറ്റ് തിരുത്തല്‍ പ്രക്രിയ തുടര്‍ന്ന് സംഘടനയെ കുറ്റമറ്റതാക്കി കൂടുതല്‍ മുന്നേറും. വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങി ഇടതുപക്ഷത്തില്‍ നിന്ന്  അകന്നുപോയവരെ, തെറ്റിദ്ധാരണ മാറ്റി ചെങ്കൊടിക്ക്  കീഴില്‍ അണിനിരത്തും. എതിരാളികളുടെ വ്യാജ നിര്‍മിതികള്‍ തിരിച്ചറിഞ്ഞ ജനങ്ങളുടെ മറുപടിയാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായ വന്‍വിജയം. ചങ്ങനാശേരി എംഎല്‍എ പ്രതിനിധീകരിച്ച തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ 2140 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തതിന് പുറമേ പാന്പാടി പഞ്ചായത്ത് വാര്‍ഡില്‍ യുഡിഎഫിനെ അട്ടിമറിച്ചു. കൂടുതല്‍ ജനങ്ങളുടെ വിശ്വാസം നേടി പാര്‍ടിയേ  കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് പടര്‍ത്തും.


രണ്ട് ദിവസമായി  നാലര മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചക്ക് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസല്‍ നിര്യാതനായതിനെ തുടര്‍ന്നുള്ള ഒഴിവില്‍ ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസിനെ 10 അംഗ ജില്ലാ സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തി. 38 അംഗ ജില്ലാ കമ്മിറ്റിയില്‍
ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉള്‍പ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരന്‍, ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അര്‍ച്ചന സദാശിവന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളാക്കി.

സംഘാടക സമിതി കണ്‍വീനര്‍ സജേഷ് ശശി നന്ദി പറഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത്  വി എസ് അച്യുതാനന്ദന്‍ നഗറില്‍ (പാലാ മൈതാനം) നടന്ന പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു.



പി ഷാനവാസ് ജില്ലാ സെക്രട്ടറിയറ്റംഗം; 6 പേര്‍ ജില്ലാ കമ്മിറ്റിയില്‍

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം, പി ഷാനവാസിനെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നേരത്തെ കാഞ്ഞിരപ്പള്ളി ഏരിയാസെക്രട്ടറിയായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പത്തംഗ ജില്ലാ സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. 38 അംഗ ജില്ലാ  കമ്മിറ്റിയില്‍ ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ഉള്‍പ്പെടുത്തി. വൈക്കം ഏരിയ സെക്രട്ടറി പി ശശിധരന്‍, ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അര്‍ച്ചന സദാശിവന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാക്കളായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments