ക്യാമ്പസുകളിലെ കോൺഗ്രസ്, പൊലീസ് അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി. എം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പ്രമേയം ...... കാഞ്ഞിരപ്പള്ളി , തലയോലപ്പറമ്പ് കോളജുകളിൽ എസ്. എഫ് ഐ. പ്രവർത്തകർക്കെതിരെ കള്ളക്കേസ്സ് ചുമത്തിയെന്നും ആക്ഷേപം
ജില്ലയിലെ ക്യാമ്പസുകളിൽ കോൺഗ്രസ് നേതൃത്വവും പോലീസും ചേർന്ന് നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എംജി യൂണിവേഴ്സിറ്റിയിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയമാണ് എസ്എഫ്ഐയ്ക്ക് നേടാനായത്. ജില്ലയിലെ 33 27 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു കഴിഞ്ഞകാലങ്ങളിൽ എസ്എഫ്ഐ നഷ്ടപ്പെട്ട സിഎംഎസ് കോളേജ് അടക്കമുള്ള ക്യാമ്പസുകൾ തിരിച്ചുപിടിക്കാനും കഴിഞ്ഞു .
യുഡിഎഫ് സർക്കാരിന്റെ കീഴിൽ കലാലയങ്ങളിൽ എസ്എഫ്ഐക്ക് ലഭിക്കുന്ന വാർദ്ധിച്ച അംഗീകാരത്തിൽ പെരളി പൂണ്ട കോൺഗ്രസ് നേതൃത്വം ക്രിമിനലുകളെയും പോലീസിനെയും ഉപയോഗിച്ച് ക്യാമ്പസുകളിൽ അക്രമം സൃഷ്ടിക്കുകയാണ്. നിയമവിരുദ്ധമായും ഭരണസ്വാധീനം ഉപയോഗിച്ചും ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്, തലയോലപ്പറമ്പ് ഡിബി കോളേജുകളിൽ ആക്രമം നടത്തുകയും എസ്എഫ്ഐ നേതാക്കൾക്കെതിരെ കള്ളക്കേ ചുമത്തുകയുമാണ്. കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസിലർ തന്നെ നേരിട്ട് ഇടപെട്ട് അട്ടിമറിക്കുകയാണ്. ഇത് സർവ്വകലാശാല ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്തതും ക്യാമ്പസുകളുടെ ജനാധിപത്യ സ്വഭാവത്തെ തകർക്കുന്നതുമാണ്. ഇതിൽ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ജില്ലാ ഭാരവാഹികളെയും കാഞ്ഞിരപ്പള്ളി തലയോലപ്പറമ്പ് ഏരിയകളിലെ എസ്എഫ്ഐ ഭാരവാഹികളുടെ ഈ പേരിൽ പൊലീസ് കള്ളക്കേസ് ചുമത്തുകയാണ്.
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട സതീശൻ സർക്കാരിനെതിരെയുള്ള പ്രതികരണം കൂടിയായി ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ തിളക്കമാർന്ന വിജയം. ഇത് സർക്കാരിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും അസഹിഷ്ണുതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതിഫലനമായി ക്യാമ്പസുകളിൽ ഇടപെടലുകളും അക്രമങ്ങളുമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ഭൂരിപക്ഷം വിദ്യാർഥികളും ബഹുജനങ്ങളും രാഷ്ട്രീയ പ്രതിരോധനിരയിൽ അണിനിരക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ കോൺഗ്രസും പൊലീസും ചേർന്ന് നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ രാജേഷ് പ്രമേയം അവതരിപ്പിച്ചു.
പരിസ്ഥിതിലോല മേഖല: ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കണം
മലയോര മേഖലകളിലെ തൊഴിലാളി, കർഷക കുടുംബങ്ങളിൽ ആധി പടർത്തുന്ന പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുമായി (ഇഎസ്എ) ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കണമെന്ന് സിപിഐഎം കോട്ടയം വിപുലീകരണ ജില്ലാകമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ 9993.7 ചതുരശ്ര കിലോമീറ്റര് ഭൂപ്രദേശം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഇത് നടപ്പായാൽ കർഷകർക്കും പരിധിയിൽ
താമസിക്കുന്ന മറ്റ് ജനവിഭാഗങ്ങൾക്കും സ്വന്തം ഭൂമിയിൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിന്റെയും അനുമതി തേടേണ്ടിവരും. കർഷകന്റെ സാമ്പത്തിക പദ്ധതിയും ഉപജീവനെയും തകർക്കുന്ന കടുത്ത നിയന്ത്രണമാണിത്.
കരട് വിജ്ഞാപനം അംഗീകരിക്കപ്പെട്ടാൽ പശ്ചിമഘട്ട മേഖലയിലെ
മൂന്നര ലക്ഷത്തിൽപരം പേർക്ക് തൊഴിൽ നൽകുന്ന തോട്ടം മേഖലയെയാകെ പ്രതികൂലമായി ബാധിക്കും. ജില്ലയിലെ കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ് വില്ലേജുകൾ കരട് വിജ്ഞാപനത്തിൽപ്പെടും. ഇത് അംഗീകരിക്കപ്പെട്ടാൽ 5680 ഏക്കർ കൃഷി ഭൂമിയെയും അതുവഴി 70,000 ത്തോളം ജനങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ജില്ലയിലെ നൂറുകണക്കിന് ചെറുകിട റബർ കർഷകരുടെയും ജീവിതത്തെ തകർക്കുന്നതാണ് വിജ്ഞാപനം വിവിധ വിഭാഗം കർഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തെ തികച്ചും പ്രതികൂലമായി ബാധിക്കുകയും നിർമ്മാണ മേഖലയിൽ അടക്കം കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്യും. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണ ശുപാർശകൾക്കായി പ്രൊഫസർ മാധവ ഗാർഡുകൾ കമ്മിറ്റിയെ നിയോഗിച്ചത് പശ്ചിമഘട്ടത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി കാണിക്കൽ കമ്മിറ്റി ശുപാർശ ചെയ്തതോടെ മലയോരത്ത് ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടു തുടർന്നുവന്ന ഡോക്ടർ കെ കസ്തൂരി ജംഗ്ഷൻ സമിതി റിപ്പോർട്ടിൽ പ്രധാന ടൗണുകളെയും ജനവാസ മേഖലയും ഉൾപ്പെട്ടത് വലിയ ആശങ്കയ്ക്ക് വഴിവെച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഫീൽഡ് പരിശോധനകളോ ശാസ്ത്രീയ ഭൂപട നിർണയങ്ങളും നടത്താതെ പല പട്ടണങ്ങളും ജനറൽസ മേഖലകളും വനഭൂമിയാണെന്ന് തരത്തിലുള്ള ആശാസ്ത്രീയ രേഖകളാണ് കേന്ദ്രത്തിന് മുന്നിലെത്തിച്ചത്.
തുടർന്നുവന്ന എൽഡിഎഫ് സർക്കാർ അതീവ ജാഗ്രതയോടെയാണ് ഈ പ്രശ്നത്തെ നേരിട്ടത് ഉപഗ്രഹ സർവേയിലെ അപാകത പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ തലത്തിൽ വാർഡ് ഹിയറിങ്ങുകളും ഫീൽഡ് വെരിഫിക്കേഷൻ നടത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി.
ജനവാസ മേഖലകളെയും കൃഷി ഭൂമിയെയും പൂർണമായും ഈഎഎസ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് വ്യക്തമായ മന്ത്രിസഭ പ്രമേയങ്ങളും ശുപാർശകളും കേന്ദ്രത്തിന് സമർപ്പിച്ചു വീഴ്ചയില്ലാത്ത നിയമം പോരാട്ടവും നടത്തി ഇതെല്ലാം അവഗണിച്ച് 9993.7 ചിദ്രസ കിലോമീറ്റർ മേഖല നിലനിർത്തിയാണ് കഴിഞ്ഞ ജൂലൈ 27ന് ഏഴാം കരടിയവനം ഇറക്കിയത് ഇതോടെ ജനങ്ങളാകെ ആശങ്കയിൽ ആശങ്കയിലായിട്ടും യുഡിഎഫ് സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. ഈ എസ് എയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എം രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.
70 12 23 03 34




0 Comments