മരം മുറിക്കുന്നതിനിടെ ശരീരത്തിലേക്ക് മരം വീണ് കച്ചവടക്കാരൻ മരിച്ചു.
കുടയത്തൂർ സ്വദേശി പുളിമൂട്ടിൽ ഈസ (58) ആണ് മരിച്ചത്.
വള്ളിപ്പാറ ചവണിയാങ്കൽ ടോം അബ്രഹാമിന്റെ പുരയിടത്തിലെ ആഞ്ഞിലിമരം മുറിക്കുന്നതിനിടെയാണ് അപകടം.
ശിഖരങ്ങൾ മുറിച്ചുമാറ്റിയ ശേഷം മരം വീഴ്ത്തുന്നതിനിടെ പ്രതീക്ഷിച്ച ദിശയിൽ നിന്ന് വഴുതി എതിർദിശയിലേക്ക് വീഴുകയായിരുന്നു.
മരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ മുന്നറിയിപ്പ് നൽകിയെങ്കിലും കേൾവിക്കുറവ് മൂലം ഈസയ്ക്ക് മുന്നറിയിപ്പ് കേൾക്കാനായില്ല.
മരം ഈസയുടെ ശരീരത്തിലേക്ക് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോം അബ്രഹാമിന്റെ പുരയിടത്തിലെ മരം വാങ്ങിയത് ഈസയായിരുന്നു.
ഭാര്യ: ജമീല. മക്കൾ: അഷ്‌ന, അൽത്താഫ്. മരുമകൻ: കങ്ങഴ കൊടിച്ചാലിൽ തൻസീർ കബറടക്കം കുടയത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
70 12 23 03 34




0 Comments