വൈക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിന് വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസിൽ തുടക്കം കുറിക്കുന്നു
വൈക്കം ഉപജില്ലാതല ശാസ്ത്രോത്സവത്തിന് വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകുന്നു. ഒക്ടോബർ 05, 06 (തിങ്കൾ, ചൊവ്വ) തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിലായി വൈക്കം ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
തിങ്കളാഴ്ച രാവിലെ വൈക്കം എം.എൽ.എ കെ. ബിനിമോൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ റവ. ഫാ. ടോണി കോട്ടയ്ക്കൽ അധ്യക്ഷത വഹിക്കും. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു മുഖ്യപ്രഭാഷണവും, ശ്രീശങ്കര ആയുർവേദ ഹോസ്പിറ്റൽ എം.ഡി ഡോ. വിജിത്ത് ശശീധർ വിശിഷ്ടാതിഥിയായും പങ്കെടുക്കും.
വൈക്കം എ.ഇ.ഒ ദീപ കെ.സി ആമുഖ പ്രസംഗം നടത്തും. ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികൾ പിടിഎ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം ദിവസം പ്രവർത്തി പരിചയമേളയും സോഷ്യൽ സയൻസും രണ്ടാം ദിവസം മാക്സ് ,ഐടി , സയൻസ് മേളയും നടക്കുന്നു .
ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാർ കെ.കെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി രാജു അധ്യക്ഷത വഹിക്കും. ദീപ കെ.സി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
70 12 23 03 34





0 Comments