10 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി എരുമേലി തുമരംപാറ സ്വദേശിയായ ഷാജഹാൻ.


കളിച്ചു കൊണ്ടിരിക്കെ 10 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി എരുമേലി തുമരംപാറ സ്വദേശിയായ പി. കെ. ഷാജഹാൻ. 

ജെയിംസ് - ജോസ്മി ദമ്പതികളുടെ മകൻ എയ്ദന്റെ ജീവനാണ് ഷാജഹാൻ രക്ഷിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.  


വീടിന്റെ മുറ്റത്ത് ചുറ്റുമതിലില്ലാത്ത കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന എയ്ദൻ പെട്ടെന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. 

കുട്ടിയുടെ അമ്മയും മുത്തശ്ശിയും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. അപകടം കണ്ട് അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊട്ടടുത്ത പറമ്പിലെ തൊഴിലാളിയായ ഷാജഹാൻ, ഒട്ടും സമയം കളയാതെ കിണറ്റിലേക്ക് ഇറങ്ങി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു.


 കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡാൻ കരസ്ഥമാക്കിയ ഷാജഹാന്റെ മികച്ച കായികക്ഷമതയും ധീരതയും കിണറ്റിൽ വെള്ളം കുറവായിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കാൻ തുണയായി.


 ഉടൻ തന്നെ കുഞ്ഞിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ പൂർണ്ണമായും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തം ജീവൻ പോലും പണയം വെച്ച് കുഞ്ഞിന്റെ രക്ഷകനായ ഷാജഹാന് സോഷ്യൽ മീഡിയയിലും നാട്ടുകാരിലും നിന്ന് വൻ പ്രശംസയാണ് ലഭിക്കുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments