നോബൽ സമ്മാന ജേതാവും സ്റ്റാന്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറുമായ പ്രൊഫ. റോജർ ഡി. കോൺബെർഗ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിദേവിയുമായി കൂടിക്കാഴ്ച നടത്തി.

 

2006-ലെ രസതന്ത്ര നോബൽ സമ്മാന ജേതാവും സ്റ്റാന്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറുമായ പ്രൊഫ. റോജർ ഡി. കോൺബെർഗ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിദേവിയുമായി കൂടിക്കാഴ്ച നടത്തി.


 കോശങ്ങളിലെ ജീൻ വിവരങ്ങൾ ഡി.എൻ.എയിൽ നിന്ന് ആർ.എൻ.എയിലേക്ക് പകർത്തിയെഴുതുന്ന പ്രക്രിയയെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് റോജർ കോൺബെർഗിന് നോബൽ സമ്മാനം ലഭിച്ചത്. അദ്ദേഹത്തിന്റെ പിതാവായ ഡോ. ആർതർ കോൺബെർഗും 1959-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രമുഖ ശാസ്ത്രജ്ഞനാണ്. 


അമ്മയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ വെങ്കിട്ടരംഗനുമായും സർവ്വകലാശാല ഡീനുമാരുമായും വിവിധ വകുപ്പ് മേധാവികളുമായും ആശയവിനിമയം നടത്തി.


 ബയോടെക്നോളജി വിദ്യാർത്ഥികളുമായി അദേഹം സംസാരിച്ചു. ശാസ്ത്ര ഗവേഷണരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും ബയോടെക്നോളജി മേഖലയിലെ പുരോഗതിയെക്കുറിച്ചും വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. 


അമൃത സർവകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങളെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments