കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ച് രണ്ടര കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവുമായി എത്തുകയായിരുന്ന രണ്ടുപേരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.
അസം സ്വദേശികളായ ഇഗ്രാമുൽ ഹക്ക്, മാനുവൽ ഹക്ക് എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബസ് സ്റ്റാൻഡിലേക്ക് നടന്നുവരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പോലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിന്റെ രണ്ട് അറകളിലായി പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിച്ച നിലയിൽ രണ്ടര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പോലീസിന്റെ തുടർനടപടികൾ പൂർത്തീകരിച്ച് പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
70 12 23 03 34




0 Comments