പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.


 പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത്  നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ 

പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments