പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വച്ച് ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധിക മരണമടഞ്ഞു.


പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വച്ച് ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വയോധിക മരണമടഞ്ഞു. കൂത്താട്ടു കുളം കിഴക്കേൽ കോഴിപ്ലാക്കൽ  ചിന്നമ്മ ജോൺ (70) ആണ് മരിച്ചത്.

ബസ്സിറങ്ങി മുന്നിലേക്ക് വന്ന ചിന്നമ്മ ബസ് തട്ടി വീഴുകയായിരുന്നു. പാലാ - പിറവം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. ഇന്ന് രാവിലെ 10.45 നായിരുന്നു അപകടം.  

ഗുരുതരമായി പരിക്കേറ്റ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പൊലീസ് മേൽനടപടി സ്വീകരിച്ചു.

സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. 

ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ ആദ്യം  പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും  എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. 

തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം. 

സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ  ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. 
ബസും പോലീസ് കസ്റ്റഡിയിലാണ് .








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments